09 May 2024 Thursday

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ ബന്ദ് രാവിലെ എട്ടുമണി മുതൽ വൈകിട്ട് നാലുമണിവരെ

ckmnews

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ


ബന്ദ് രാവിലെ എട്ടുമണി മുതൽ വൈകിട്ട് നാലുമണിവരെ


ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) കേന്ദ്ര ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത രാജ്യവ്യാപക ബന്ദ് നാളെ (ഫെബ്രുവരി 16). 'ഗ്രാമീൺ ഭാരത് ബന്ദ്' എന്ന് പേരിട്ടിരിക്കുന്ന ബന്ദ് നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് നാലുമണിവരെയാണ്.കേരളത്തിൽ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും.


ജനജീവിതത്തിന് തടസ്സമാകില്ലെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് നാലുമണിവരെ പ്രതിഷേധമുണ്ടാകും.ആംബുലൻസ്, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾ,വിദ്യാർഥികളുടെ പരീക്ഷകൾ എന്നിവയെ ഭാരത് ബന്ദിൽ നിന്ന് ഒഴിവാക്കി.പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ സംസ്ഥാന, ദേശീയ പാതകളുടെ പ്രധാന ഭാഗം നാല് മണിക്കൂർ അടച്ചിടുമെന്ന് കർഷകർ പറഞ്ഞു.