09 May 2024 Thursday

നടിയും ഗായികയുമായ വിജയ ലക്ഷ്മി മരിച്ച നിലയില്‍

ckmnews

നടിയും ഗായികയുമായ വിജയ ലക്ഷ്മി മരിച്ച നിലയില്‍


ലഖ്‌നൗ: നടിയും ഗായികയുമായ വിജയ ലക്ഷ്മി എന്ന മല്ലിക രജ്പുത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍പൂരിലെ കോട്വാലി നഗറിലെ വീട്ടിലാണ് 35കാരിയായ വിജയലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് വിജയലക്ഷ്മിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീറാം പാണ്ഡേ പറഞ്ഞു