09 May 2024 Thursday

ദില്ലി ചലോ മാര്‍ച്ചിൽ സംഘർഷം തുടരുന്നു ശംഭു അതിർത്തിയിൽ പൊലീസും കർഷകരും നേർക്കുനേർ,ഖനൗരിയിൽ ലാത്തിചാർജ്

ckmnews

ദില്ലി ചലോ മാര്‍ച്ചിൽ സംഘർഷം തുടരുന്നു


ശംഭു അതിർത്തിയിൽ പൊലീസും കർഷകരും നേർക്കുനേർ,ഖനൗരിയിൽ ലാത്തിചാർജ്


ദില്ലി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിൽ അതിര്‍ത്തികളില്‍ വ്യാപക സംഘര്‍ഷം. രാത്രിയിലും വിവിധയിടങ്ങളില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. വൈകിട്ടോടെ ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കര്‍ഷകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തി. ഹരിയാനയിലെ ശംഭു അതിര്‍ത്തിയിൽ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. ഇവിടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ തുടരുകയാണ്. പ്രതിഷേധക്കാരെ അകറ്റി നിർത്താനായി രാത്രിയിലും ഹരിയാന പൊലീസ് തുടർച്ചയായി ഗ്രനേഡ് പൊട്ടിക്കുകയാണ്.