09 May 2024 Thursday

പൗരത്വ നിയമ ഭേദഗതി ഉടനേ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ckmnews

പൗരത്വ നിയമ ഭേദഗതി ഉടനേ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ


പൗരത്വ നിയമ ഭേദഗതി ഉടനേ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇതിനുള്ള വിജ്ഞാപനം പുറത്തിറക്കും. ആരുടേയും പൗരത്വം കളയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2019 ഡിസംബറിലാണു നിയമം പാര്‍ലമെന്റ് പാസാക്കിയത്. 2014 ഡിസംബര്‍ 31 വരെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളവര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.