09 May 2024 Thursday

ഒ രാജ​ഗോപാലിനും ജ.എം ഫാത്തിമ ബീവിക്കും പത്മഭൂഷൺ

ckmnews


ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാലിനും ജസ്റ്റിസ് എം ഫാത്തിമ ബീവിക്കും പത്മഭൂഷൺ ലഭിച്ചു. പൊതുജനങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനത്തിലുള്ള അം​ഗീകാരമാണെന്നും സംതൃപ്തിയുണ്ടെന്നും ഒ രാജ​ഗോപാൽ  പറഞ്ഞു. അം​ഗീകാരം യുവജനങ്ങൾക്ക് കൂടി പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍ഗോട്ടെ കര്‍ഷകന്‍ സത്യനാരായണ ബെലേരി, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ ലഭിച്ചത്.