09 May 2024 Thursday

ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ കയറ്റുമതി ചെയ്യും

ckmnews


ബ്രഹ്മോസ് മിസൈലുകള്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ. മിസൈളുകളുടെ കയറ്റുമതി മാര്‍ച്ച് മാസത്തോടെ ആരംഭിക്കുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സമീര്‍. വി. കാമത്ത് പറഞ്ഞു. അന്തര്‍വാഹിനികള്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഇടത്തരം സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത വിക്ഷേപണ സാമഗ്രികളുടെ കയറ്റുമതി പത്ത് ദിവസത്തിനുള്ളില്‍ ആരംഭിക്കും.

ഏകദേശം 4.94 ലക്ഷം കോടി രൂപയുടെ ഡിആര്‍ഡിഒ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സമീര്‍ വി കാമത്ത് വ്യക്തമാക്കി.തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകള്‍, അര്‍ജുന്‍ ടാങ്കുകള്‍ അടക്കമുള്ള വിവിധ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയും രണ്ട് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും.

പല രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇതൊരു വലിയ കുതിച്ചുചാട്ടമാണെന്നും അദ്ദേഹം പറഞ്ഞു