09 May 2024 Thursday

ഉത്തരേന്ത്യയിൽ പിടിമുറുക്കി അതിശൈത്യം; ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

ckmnews

ഉത്തരേന്ത്യയിൽ പിടിമുറുക്കി അതി ശൈത്യതരംഗം. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു.അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.


മൂടൽമഞ്ഞിൽ കാഴ്ചയ്ക്ക് തടസ്സം നേരിടുന്നതിനാൽ റോഡ്, റെയിൽവേ, വ്യോമ ഗതാഗതം വ്യാപകമായി വൈകുകയോ തടസ്സപ്പെടുകയോ ചെയ്യുകയാണ്.


അതേസമയം യാത്രക്കാരുടെ പ്രതിസന്ധി മറികടക്കടക്കുന്നതിനായി വിമാനത്താവളങ്ങളിൽ ‘വാർ റൂമുകൾ’ സ്ഥാപിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നീ ആറ് മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളിലാണ് യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വാർ റൂമുകൾ സ്ഥാപിക്കുക.ഈ വിമാനത്താവളങ്ങളിൽ 24 മണിക്കൂറും സിഐഎസ്എഫിൻ്റെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.