09 May 2024 Thursday

അഭിമാന നിമിഷം; മുഹമ്മദ് ഷമി അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി

ckmnews



ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. 2023 ഏകദിന ലോകകപ്പില്‍ കാഴ്ച വെച്ച തകര്‍പ്പന്‍ പ്രകടനമാണ് താരത്തെ അര്‍ജുന അവാര്‍ഡിന് അര്‍ഹനാക്കിയത്. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് ലഭിച്ച ഏക ക്രിക്കറ്റ് താരവും ഷമിയാണ്.