09 May 2024 Thursday

പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി ദളപതി; 1500 ഓളം പേർക്ക് പണവും ഭക്ഷണവസ്തുക്കളും നൽകി താരം

ckmnews



ചെന്നൈ: പ്രളയഭീതിയില്‍ അകപ്പെട്ട ആളുകൾക്ക് സഹായഹസ്തവുമായി തമിഴ് സൂപ്പർ സ്റ്റാർ വിജയ്. 1500 കുടുംബങ്ങള്‍ക്കാണ് താരത്തിന്റെ സഹായം ലഭിച്ചത്. തിരുനൽവേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വിജയ് നേരിട്ടെത്തി സഹായം നൽകുകയായിരുന്നു. പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ് പ്രസംഗത്തിനൊന്നും മുതിർന്നില്ല.

ഇവിടെയെത്തിയ താരം ഭക്ഷണസാധനങ്ങൾ മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്കു പുറമെ പതിനായിരം രൂപ മുതൽ അൻപതിനായിരം രൂപ വരെ ധനസഹായവും താരം നൽകുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ വീടും കുടുംബാംഗങ്ങളും നഷ്ടപ്പെട്ട സ്ത്രീക്ക് ഒരു ലക്ഷം രൂപയും നൽകുകയുണ്ടായി.

ചെന്നൈയില്‍ പ്രളയമുണ്ടായ സമയത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താരം നടത്തിയത്.