09 May 2024 Thursday

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം; തീരുമാനം പുതുവർഷ- ഉത്സവ സീസൺ കണക്കിലെടുത്ത്

ckmnews


ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക. അധിക നികുതി വിഹിതമായി 1404. 50 കോടിയാണ് കേരളത്തിന് കിട്ടുക. പുതവര്‍ഷ-ഉത്സവസീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.


സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്ററ് കൂടി അനുവദിക്കാനാണ് ഇപ്പോൾ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ജനുവരി 2024 ന് ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും നൽകേണ്ടതാണ്. അത് 72000 കോടി രൂപയാണ്. ഇതിനകം അത് നൽകാനുള്ള ഉത്തരവ് പുറത്തു വന്നുകഴിഞ്ഞു. അതിന് പുറമെ ഒരു ഇൻസ്റ്റാൾമെന്റ് കൂടി എല്ലാ സംസ്ഥാനങ്ങൾക്കും നൽകുകയാണ്. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് യുപിക്കാണ്