09 May 2024 Thursday

ലോക്സഭയിൽ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കി; എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ അം​ഗീകരിച്ചു

ckmnews


ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അം​ഗീകരിച്ചാണ് നടപടി. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസായത്.

മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പങ്കെടുത്തില്ല. ലോക്സഭ തിങ്കഴാഴ്ചത്തേക്ക് പിരിഞ്ഞു. മഹുവയ്‌ക്കെതിരായ ആരോപണം അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ കുറ്റകൃത്യമാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയിൽനിന്ന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണം.