09 May 2024 Thursday

മൂന്നിടങ്ങളിൽ ബിജെപി കുതിപ്പ്,കോണ്‍ഗ്രസിന് ആശ്വാസമായി തെലുങ്കാന വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണ്:കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

ckmnews

മൂന്നിടങ്ങളിൽ ബിജെപി കുതിപ്പ്,കോണ്‍ഗ്രസിന് ആശ്വാസമായി തെലുങ്കാന


വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണ്:കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം


വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിക്ക് വമ്പന്‍ മുന്നേറ്റമാണ് വ്യക്തമാകുന്നത്.മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയിലേക്കാണ് ബിജെപിയുടെ കുതിപ്പ്. ഇതോടൊപ്പം രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഭരണം തിരിച്ചുപിടിക്കുന്ന കുതിപ്പാണ് നടത്തുന്നത്.തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാവുന്ന മുന്നേറ്റമുള്ളത്.രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണവിരുദ്ധ വികാരമില്ലെന്നും അധികാരം നിലനിർത്തുമെന്നുമുള്ള കോൺഗ്രസിന്‍റെ അവകാശവാദങ്ങളടക്കം ഈ ഘട്ടത്തിൽ കാറ്റിൽ പറക്കുകയാണെന്ന് കാണാം ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജസ്ഥാനില്‍ 113 സീറ്റില്‍ ബിജെപിയാണ് മുന്നേറുന്നത്.


71 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ഛത്തീസ്ഗഡില്‍ 54 സീറ്റില്‍ ബിജെപി മുന്നേറുമ്പോള്‍ 34 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. മധ്യപ്രദേശില്‍ 159 സീറ്റുകളുമായി വലിയ കുതിപ്പാണ് ബിജെപി നടത്തുന്നത്. കോണ്‍ഗ്രസ് 68 സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. തെലങ്കാനയില്‍ 65 സീറ്റുകളിലെ മുന്നേറ്റവുമായി കോണ്‍ഗ്രസ് ഏറെക്കുറെ ഭരണം ഉറപ്പിച്ചു. 39 സീറ്റുകളിലാണ് നിലവില്‍ ബിആര്‍എസിന്‍റെ മുന്നേറ്റം.