09 May 2024 Thursday

'ജി സ്‌ക്വാഡ്', സ്വന്തം പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്

ckmnews



പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ചു. ജി സ്‌ക്വാഡ് എന്നാണ് നിർമാണക്കമ്പനിയുടെ പേര്. 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. രജനികാന്ത് നായകനാവുന്ന 'തലൈവർ 171' എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകൾക്കിടെയാണ് അദ്ദേഹം പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ചത്.

തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് 'ജി സ്ക്വാഡ്' എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. “സിനിമാ പ്രേമികളുടെ, എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു". ലോകേഷ് കനകരാജ് കൂട്ടിച്ചേർത്തു.

ഈ ബാനറിൽ നിന്നുള്ള ആദ്യ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. ലോകേഷ് കനകരാജിന്റെ പുതിയ യാത്രയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രമുഖ താരങ്ങളും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും നിർമ്മാതാക്കളും സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തിയിരുന്നു.പി ആർ ഓ -പ്രതീഷ് ശേഖർ.