09 May 2024 Thursday

സന്ദർശന വിസയിൽ മകൻറെ അടുത്തെത്തിയ മലയാളി മരിച്ചു

ckmnews

റിയാദ്: സന്ദർശന വിസയിൽ റിയാദിൽ മകൻറെ അടുത്തെത്തിയ മലപ്പുറം സ്വദേശി ആശുപത്രിയിൽ ചികിത്സയലിരിക്കെ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് തൂതപാറലിലെ പാറകളത്തിൽ വീട്ടിൽ ഹംസ (71) ആണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്. 

ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഭാര്യയുൾപ്പടെ കുടുംബസമേതം റിയാദിൽ മകൻറെ അടുത്ത് എത്തിയത്. പിതാവ്: ബീരാൻ കുട്ടി ഹാജി (പരേതൻ), മാതാവ്: കുന്നിരുമ്മ, ഭാര്യ: കുഞ്ഞിമ്മ, മക്കൾ: നിഷാദ്, റംസീന. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ  വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ഹനീഫ മുതുവല്ലൂർ, മജീദ് മണ്ണാർമല, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും.