08 May 2024 Wednesday

പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കും; വൈകിട്ട് ആറുമണിക്ക്

ckmnews

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ആറുമണിക്കാണ് ജനങ്ങളോട് സംസാരിക്കുമെന്ന് ട്വിറ്റർ സന്ദേശത്തിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

ശൈത്യ- ഉൽസവകാലത്തിന് മുന്നോടിയായി രാജ്യത്തിന്റെ കോവിഡ് സ്ഥിതിഗതികളെ വിലയിരുത്തുന്നതിനാകും പ്രധാനമന്ത്രിയെത്തുകയെന്നാണ് കരുതപ്പെടുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. ലോക്ഡൗണിന് ശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്.