09 May 2024 Thursday

ബസിന് തീപിടിച്ച് രണ്ടു പേർ മരിച്ചു; തീപിടിത്തമുണ്ടായത് ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക പോയ ബസിന്

ckmnews



ഹരിയാനയിലെ ഗുരുഗ്രാമിൽ ഡൽഹി-ജയ്പൂർ എക്‌സ്പ്രസ് വേയിൽ ബസിനു തീപിടിച്ചു. സംഭവത്തിൽ രണ്ട് പേര് മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്. തീ അണയ്ക്കാൻ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.