09 May 2024 Thursday

ഇടനിലക്കാരന്‍ വഴി 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ckmnews


കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥന്‍ രാജസ്ഥാനില്‍ കസ്റ്റഡിയില്‍. നോര്‍ത്ത് ഈസ്റ്റ് ഇംഫാല്‍ ഇഡി ഓഫിസര്‍ നവല്‍ കിഷോര്‍ മീണയെയാണ് അഴിമതിവിരുദ്ധ ബ്യൂറോ കസ്റ്റഡിയിലെടുത്തത്.

ഇടനിലക്കാരന്‍ വഴി 15ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഇടനിലക്കാരനില്‍ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് നവല്‍ കിഷോര്‍ മീണയെ കസ്റ്റഡിയിലെടുത്തത്.രാജസ്ഥാൻ എ.സി.ബിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരനായ ബാബുലാൽ വഴി നവൽ കിഷോർ 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എ.സി.ബി കസ്റ്റഡിയിലെടുത്ത ഇരുവരെയും ജയ്പൂർ എ.സി.ബി ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് എ.സി.ബി നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. നവൽ കിഷോർ മീണയും ബാബുലാൽ മീണയും കൈക്കൂലി വാങ്ങിയെന്നാണ് പരാതിക്കാരന്‍റെ ആരോപണം.