09 May 2024 Thursday

റേഷന്‍ വിതരണ അഴിമതി കേസ്; ബംഗാള്‍ മന്ത്രി അറസ്റ്റില്‍

ckmnews



റേഷന്‍ വിതരണ അഴിമതി കേസില്‍ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് അറസ്റ്റില്‍. വീട്ടിലെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമാണ് ഇഡി ജ്യോതിപ്രിയ മല്ലികിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ താന്‍ ഗൂഢാലോചനയുടെ ഇരയെന്നാണ് അറസ്റ്റിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്.

കഴിഞ്ഞ മമത മന്ത്രിസഭയില്‍ ഭക്ഷ്യ മന്ത്രിയായിരിക്കെ ജ്യോതിപ്രിയ മല്ലിക് അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വീട്ടില്‍ റെയ്ഡ് നടത്തിയത്. ന്യായവില കടകള്‍ വഴി വിതരണം ചെയ്യാനിരുന്ന ഗോതമ്പ് ഉയര്‍ന്ന വലയ്ക്ക് പുറത്തുള്ള വിപണിയില്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള മല്ലിക്കിന്റെ രണ്ട് ഫ്‌ലാറ്റുകളില്‍ ഉള്‍പ്പെടെ എട്ടിടങ്ങളില്‍ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.


റേഷന്‍ അഴിമതിക്കേസില്‍ പ്രതിയായ ബാകിബുര്‍ റഹ്‌മാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജ്യോതിപ്രിയ മല്ലിക്കിന്റെ പങ്ക് പുറത്തുവന്നത്. മന്ത്രിയുടെ പേഴ്സണന്‍ സ്റ്റാഫ് അമിത് ഡേയുടെ നാഗര്‍ബസാറിലെ രണ്ട് വസതിയിലും പരിശോധന നടത്തി. നിരവധി രേഖകളും ഇ ഡി കണ്ടെത്തിയിരുന്നു.