09 May 2024 Thursday

ചാരപ്രവർത്തനമെന്ന് ആരോപണം: ഖത്തറിൽ മലയാളിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ

ckmnews

ചാരപ്രവർത്തനമെന്ന് ആരോപണം: ഖത്തറിൽ മലയാളിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ


ന്യൂഡൽഹി∙ ഖത്തറിൽ ചാരപ്രവർത്തനമെന്ന് ആരോപിച്ച് തടവിലായ എട്ട് ഇന്ത്യൻ മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. നടപടി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായും ഖത്തറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി. 


കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3ന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനുശേഷമാണ് 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത്. 8 പേരും ഖത്തർ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുൻ പരിചയമുണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദസംഭാഷണമാണ് സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നുമാണു വിവരം. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.