09 May 2024 Thursday

നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ പാഞ്ഞുകയറി, കർണാടകയിൽ 3 സ്ത്രീകളടക്കം 12 പേർക്ക് ദാരുണാന്ത്യം

ckmnews


നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ പാഞ്ഞുകയറി, കർണാടകയിൽ 3 സ്ത്രീകളടക്കം 12 പേർക്ക് ദാരുണാന്ത്യം.കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ ദേശീയ പാത 44 ൽ ആണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോള്‍ കാറിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 5 പേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. ഒരാൾക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മൂടൽ മഞ്ഞ് മൂലം ഡ്രൈവർക്ക് റോഡ് കാണാതായതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കാർ ടാങ്കർ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറിയ നിലയിലാണ്. ജോലിക്ക് പോകുന്ന ആളുകളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്