09 May 2024 Thursday

സംഘർഷമടങ്ങാതെ മണിപ്പൂർ; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 16 വരെ നീട്ടി

ckmnews


മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലും കാങ്പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്‌പൊക്പിയില്‍ മെയ്‌തെയ് സായുധ സംഘം വെടിവയ്ക്കുകയായിരുന്നു.അതേസമയം മേയ് മൂന്നിന് ആരംഭിച്ച കലാപങ്ങളുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നത് മണിപ്പൂര്‍ സര്‍ക്കാര്‍ വിലക്കി. സംസ്ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വാദം. ഇതിന് മുന്നോടിയായി ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 16 വരെ വീണ്ടും നീട്ടുകയും ചെയ്തു.