09 May 2024 Thursday

ഒക്ടോബര്‍ 13, വെളളിയാഴ്ച: രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ

ckmnews

ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച്‌ ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ.

PVR INOX, Cinepolis, Miraj, Citypride, Asian, Mukta A2, Movie Time, Wave, M2K, Delite എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 4,000-ലധികം സ്‌ക്രീനുകളിലാണ് കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാൻ അവസരം ഒരുക്കുന്നത്. മള്‍ട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ ദേശീയ ചലച്ചിത്ര ദിനത്തിലും ടിക്കറ്റ് നിരക്ക് കുറച്ചത് വലിയ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. IMAX, 4DX അല്ലെങ്കില്‍ റീക്ലൈനര്‍ സീറ്റുകള്‍ പോലുള്ള പ്രീമിയം സീറ്റിംഗിന് കുറഞ്ഞ നിരക്ക് ബാധകമല്ല. കഴിഞ്ഞ വര്‍ഷം സിനിമ ടിക്കറ്റ് നിരക്ക് സംബന്ധിച്ച സംസ്ഥാന നിയന്ത്രണങ്ങള്‍ കാരണം തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓഫര്‍ ബാധകമായിരുന്നില്ല.