09 May 2024 Thursday

കേരളപ്പിറവി-2023: എൻട്രികള്‍ ക്ഷണിച്ചു

ckmnews

ഇൻഫര്‍മേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിെൻറയും കേരള ഹൗസിെൻറയും സംയുക്താഭിമുഖ്യത്തില്‍ ഡല്‍ഹി - എൻസി ആറിലെ മലയാളി സംഘടനകളുടെ സഹകരണത്തോടെ കേരള ഹൗസില്‍ നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നടത്തുന്ന കേരളപ്പിറവി- മലയാള ഭാഷാ ദിനാഘോഷത്തിലും ഔദ്യോഗിക ഭാഷാവാരാഘോഷത്തിലും കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് മലയാളിസംഘടനകളില്‍ നിന്നും കലാസംഘങ്ങളില്‍ നിന്നും എൻട്രികള്‍ ക്ഷണിക്കുന്നു.അഞ്ചു പേരില്‍ കുറയാത്ത ഗ്രൂപ്പ് ഇനങ്ങളിലാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരം.


പ്രതിനിധീകരിക്കുന്ന സംഘടനകളുടെയും കലാസംഘങ്ങളുടെയും പേര്, ഫോണ്‍ നമ്ബര്‍, ഇ - മെയില്‍ വിലാസം, പങ്കെടുക്കുന്നവരുടെ പേര്, പ്രായം,എണ്ണം, അവതരിപ്പിക്കുന്ന ഇനം, സമയദൈര്‍ഘ്യം എന്നിവ തരം തിരിച്ച്‌ രേഖപ്പെടുത്തണം. എൻട്രികള്‍ prdfestivalsdelhi@gmail.com എന്ന ഇ-മെയിലിലേക്ക് 2023 ഒക്ടോബര്‍ 16 ന് നാല് മണിക്ക് മുമ്ബ് അയയ്ക്കേണ്ടതാണ്. വൈകി ലഭിക്കുന്ന എൻട്രികള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.