09 May 2024 Thursday

ഓൺലൈൻ ഗെയിം പ്രേമികൾക്ക് വൻ തിരിച്ചടി; പുതിയ നീക്കവുമായി കേന്ദ്രം

ckmnews


പൈസ ഉപയോഗിച്ചുള്ള ഓൺലൈൻ ​ഗെയിമുകൾ, കസിനോ, കുതിരപന്തയം എന്നിവയ്ക്ക് ഇനി മുതൽ ജി എസ് ടി കൂടും. പണം ഉപയോഗിച്ചുള്ള കളിക്ക് ഇന്ന് മുതൽ 28 ശതമാനം ജി എസ് ടി ബാധകമാകും. 18 ശതമാനം ജി എസ് ടി ആയിരുന്നു ഇതുവരെ.

നികുതി കൂട്ടുന്നതുമായി ബന്ധപ്പെട്ട നിയമഭേദ​ഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. കമ്പനികളാണ് നികുതി ഈടാക്കുന്നതും സർക്കാരിലേക്ക് അടയ്ക്കുന്നതും. പുതിയ നിയമഭേദ​ഗതിയനുസരിച്ച് വിദേശ ​ഗെയിമിങ് കമ്പനികളും ഇനി മുതൽ ഇന്ത്യയിൽ ജി എസ് ടി രജിസ്ട്രേഷൻ എടുക്കണം.

അതേസമയം, കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച ഓർഡിനൻസൊന്നും പുറപ്പെടുവിപ്പിച്ചിട്ടില്ല. ഇത് ആശയക്കുഴപ്പമുണ്ടാകുമെന്നാണ് ​ഗെയിമിങ് കമ്പനികളുടെ വാദം. സംസ്ഥാനത്ത് ഓൺലൈൻ ഗെയിമിങ് കമ്പനികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.