09 May 2024 Thursday

ജി-20 ഉച്ചകോടി; ജോ ബൈഡന്‍ ഇന്ത്യയിലെത്തി

ckmnews


ദില്ലിയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.


പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും 2021ല്‍ ‘ക്ലൈമറ്റ് ആന്‍ഡ് ക്ലീന്‍ എനര്‍ജി അജന്‍ഡ -2030’ കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയില്‍ ആറ് ആണവ റിയാക്ടറുകളുടെ നിര്‍മാണത്തിനായി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും (എന്‍പിസിഐഎല്‍) അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്‌സ് ഇലക്ട്രിക് കമ്പനിയും (ഡബ്ല്യുഇസി) നടത്തിവരുന്ന ചര്‍ച്ചയുടെ പുരോഗതിയും കൂടിക്കാഴ്ചയില്‍ വിലയിരുത്തും.

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക്, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ്, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയ ലോകനേതാക്കളും ഇന്ത്യയിലെത്തി.