09 May 2024 Thursday

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ലൈവ് സ്ട്രീമിങ്; ചന്ദ്രയാന്‍ 3 ന് റെക്കോര്‍ഡ്

ckmnews


ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണത്തിന് മറ്റൊരു റെക്കോര്‍ഡ് കൂടി. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ്  സ്ട്രീമിങ്ങായി ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം. ലോകത്താകമാനം 80 ലക്ഷം പേരാണ്  വിക്ഷേപണം ലൈവായി കണ്ടത്. 61 ലക്ഷംപേര്‍ കണ്ട  2022ലെ ഫിഫ ലോകകപ്പിലെ ബ്രസീല്‍ - ക്രൊയേഷ്യ മല്‍സരത്തിനായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. സ്പേസ് എക്സിന്റെ ക്രൂ ഡെമോണ്‍സ്ട്രേഷന്‍, ബിടിഎസിന്റെ ബട്‍ലര്‍, ജോണി ഡെപ്പ് ആബര്‍ ഹേര്‍ഡ് മാനനഷ്ടക്കേസ് എന്നിവയാണ്  ലൈവ് വ്യൂവര്‍ഷിപ്പ് കൂടുതലുണ്ടായ മറ്റ് വിഷയങ്ങള്‍