09 May 2024 Thursday

ഹോണ്‍ ശബ്‍ദത്തിന് പകരം ഫ്ലൂട്ടും ശംഖും തബലയും’; നിരത്തുകളില്‍ ഇന്ത്യൻ സംഗീതം ഒരുക്കും; നിതിന്‍ ഗഡ്കരി

ckmnews


നിരത്തുകളിലെ ശബ്ദ മലീനികരണം കുറയ്ക്കാന്‍ വാഹനത്തിന്‍റെ ഹോണ്‍ ശബ്ദത്തിന് പകരം സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൂനെയിലെ ചാന്ദ്‌നി ചൗക്കിലെ മള്‍ട്ടി ലെവല്‍ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

വിഐപി വാഹനങ്ങളിലെ സൈറണുകൾ കൂടി അവസാനിപ്പിക്കാൻ താൻ ആലോചിക്കുന്നുവെന്നും ഹോണുകളുടെയും സൈറണുകളുടെയും ശബ്‍ദത്തിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നൽകണമെന്നും ഗഡ്‍കരി പറഞ്ഞു.ശബ്‍ദമലിനീകരണം നിയന്ത്രിക്കുന്നത് വളരെ പ്രധാനമായതിനാൽ വിഐപി വാഹനങ്ങളിലെ സൈറണുകൾ അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് അദ്ദേഹം പറഞ്ഞത്. ഹോണുകളുടെയും സൈറണുകളുടെയും ശബ്‍ദത്തിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നൽകണമെന്നും ഗഡ്‍കരി പറഞ്ഞു.


“സൈറൺ നാദത്തിന് പകരം ബസുരി (പുല്ലാങ്കുഴൽ), തബല, ശംഖ് തുടങ്ങിവയുടെ ശബ്‍ദം കൊണ്ടുവരുന്ന ഒരു നയമാണ് ഞാൻ ഉണ്ടാക്കുന്നത്. ആളുകൾ ശബ്ദമലിനീകരണത്തിൽ നിന്ന് മോചിതരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,”- ഗഡ്കരി പറഞ്ഞു.