09 May 2024 Thursday

ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ല രാഹുൽ അതു ചെയ്തത്' ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ്

ckmnews

ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ല രാഹുൽ അതു ചെയ്തത്'


ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരണവുമായി  കോണ്‍ഗ്രസ്


ന്യൂഡൽഹി: രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്ന ലോക്സഭാ വനിതാ എംപിമാരുടെ പരാതിയിൽ പ്രതികരണവുമായി കോൺഗ്രസ്.പാർലമെന്റിലെ ട്രഷറി ബെഞ്ചിനു നേർക്കാണ് രാഹുല്‍ ആംഗ്യം കാണിച്ചതെന്നും ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ല അത് ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി. 


‘‘രാഹുലിന്റെ ആംഗ്യത്തിനു പിന്നിൽ മോശമായി ഒന്നുമില്ല. എല്ലാവരെയും സഹോദരങ്ങളായാണ് അദ്ദേഹം കാണുന്നത്. സ്മൃതി ഇറാനിക്ക് നേരെയോ ഏതെങ്കിലും ഒരു പ്രത്യേക എംപിക്കോ മന്ത്രിക്കോ നേരെയോ അദ്ദേഹം ആംഗ്യം കാണിച്ചിട്ടില്ല.’’ – കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.


രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ആരോപണം. ബിജെപി വനിതാ എംപിമാര്‍ സ്പീക്കർ ഓം ബിർല