09 May 2024 Thursday

‘ജനങ്ങളെ സംരക്ഷിക്കേണ്ട സംവിധാനം നിശബ്ദരായി നിന്നു’; മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി

ckmnews


മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. ഭരണഘടനാ സ്ഥാപനങ്ങളുടെ ഗുരുതരമായ വീഴ്ചയാണ് മണിപ്പൂരില്‍ സംഭവിച്ചതെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി. ജനങ്ങള്‍ളുടെ ജീവനും സ്വത്തിനും സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ട സംവിധാനങ്ങള്‍ മണിപ്പൂര്‍ വിഷയത്തില്‍ നിശബ്ദരായി നിന്നെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.


എന്നാല്‍ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേസന്വേഷണങ്ങള്‍ക്ക് കാലതാമസമുണ്ടായെന്ന വാദത്തില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് പറഞ്ഞു. അന്വേഷണങ്ങള്‍ വൈകിയത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.