09 May 2024 Thursday

വ്യാജ അപകടം സൃഷ്ടിച്ച് 2.5 ടണ്‍ തക്കാളി കയറ്റിയ ലോറി തട്ടിയെടുത്ത ദമ്പതികൾ പിടിയിൽ

ckmnews

വ്യാജ അപകടം സൃഷ്ടിച്ച്  2.5 ടണ്‍ തക്കാളി കയറ്റിയ ലോറി തട്ടിയെടുത്ത ദമ്പതികൾ പിടിയിൽ


ചെന്നൈ: വ്യാജഅപകടം ആരോപിച്ച് 2.5 ടണ്‍ തക്കാളി കയറ്റിയ ലോറി തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. ദമ്പതികൾ ഹൈവേ കവർച്ചാ സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. 

ജൂലൈ എട്ടിനായിരുന്നു സംഭവം. ചിത്രദുർഗ ജില്ലയില്‍ നിന്നുള്ള മല്ലേഷിനെ ചിക്കജലയിൽ വച്ച് ദമ്പതികൾ തടഞ്ഞു. മല്ലേഷ് ഓടിച്ചിരുന്ന ലോറി, കാറിൽ ഇടിച്ചെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ദമ്പതികൾ ലോറി തടഞ്ഞത്. മല്ലേഷുമായി ഇവർ വാക്തർക്കമുണ്ടായി. തർക്കത്തിനിടെ മല്ലേഷിനെ തള്ളിയിട്ട ദമ്പതികൾ 2.5 ലക്ഷം വിലമതിക്കുന്ന തക്കാളി നിറച്ച ലോറിയുമായി കടന്നു കളഞ്ഞു. 



മല്ലേഷിന്റെ പരാതിയെ തുടർന്ന് പൊലീസ് ലോറി ട്രാക്ക് ചെയ്ത് പ്രതികളെ പിടികൂടി. 28കാരനായ ഭാസ്കർ, ഭാര്യ സിന്ദുജ എന്നിവരാണ് അറസ്റ്റിലായത്. കോലാറിലേക്ക് തക്കാളി കയറ്റിപോകുന്നതിനിടെയായിരുന്നു സംഭവം.