09 May 2024 Thursday

മണിപ്പൂർ വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ckmnews



മണിപ്പൂർ വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സോമി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ മണിപ്പൂർ സർക്കാരിനെതിരെ നൽകിയ ഹർജിയാണ് പരിഗണിക്കുക.


മണിപ്പൂരിൽ രണ്ടു യുവതികളെ ഒരു സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി പട്ടാപകൽ റോഡിലൂടെ നഗ്‌നരായി നടത്തിയ സംഭവത്തിൽ ഇന്നലെ ശക്തമായ നിലപാട് സുപ്രിംകോടതി സ്വീകരിച്ചിരുന്നു. ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നുമടക്കമായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.


മണിപ്പൂർ കാലപത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ രംഗത്തെത്തിയിരുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്നും മണിപ്പൂരിന്റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ലെന്നും ആയിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.