09 May 2024 Thursday

ഡൽഹി പ്രളയത്തിനിടെ ദുരന്തനിവാരണ സേന രക്ഷിച്ചവയിൽ ഒരു കോടി രൂപ വിലയുള്ള കാളയും

ckmnews

ഡൽഹി പ്രളയത്തിനിടെ ദുരന്തനിവാരണ സേന രക്ഷിച്ചവയിൽ ഒരു കോടി രൂപ വിലയുള്ള കാളയും


ന്യൂഡൽഹി:കരകവിഞ്ഞ യമുനാനദി ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ദേശീയ ദുരന്ത നിവാരണ സേനയാണ്. നിരവധി ആളുകളെയും ഒപ്പം വളർത്തു മൃഗങ്ങളെയും അവർ പ്രളയജലത്തിൽനിന്ന് കൈപിടിച്ചുയർത്തുന്ന ധാരാളം ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ നോയിഡയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒരു കോടി രൂപ വിലയുള്ള കാളയെയും അവർ രക്ഷപ്പെടുത്തി.


ഇന്ത്യയിലെ ഏറ്റവും മികച്ച കാളയിനമായ 'പ്രിതം' വിഭാഗത്തിൽപ്പെട്ട കാളയെയാണ് എൻഡിആർഎഫ് തീരമണയാൻ സഹായിച്ചത്. എൻഡിആർഎഫിന്റെ ഗാസിയാബാദിലുള്ള എട്ടാം ബറ്റാലിയനാണ് നോയിഡയിൽ രക്ഷാപ്രവർത്തനം നടത്തിവരുന്നത്. ഒരു കോടി രൂപ വില വരുന്ന 'പ്രിതം' വിഭാഗത്തിൽപ്പെട്ട കാളയെ ഉൾപ്പെടെ മൂന്ന് കന്നുകാലികളെ ഇവിടെനിന്ന് രക്ഷിച്ചതായി അവർ ട്വീറ്റ് ചെയ്തു.