09 May 2024 Thursday

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ckmnews


പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. കേരളത്തിന് 138.80 കോടി രൂപയാണ് അനുവദിച്ചത്. അതിശക്തമായ മഴയും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോൾ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) മതിയായ പണം ലഭ്യമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി വിനിയോഗിച്ച തുകയുടെ കണക്കുകൾ സമർപ്പിക്കാതെ തന്നെ സംസ്ഥാനങ്ങൾക്ക് ഇനിമുതൽ ഫണ്ട് ലഭ്യമാകും. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതായും കേന്ദ്ര മന്ത്രാലയം അറിയിച്ചു.34,140 കോടി രൂപയാണ് കേന്ദ്രസർക്കാർ നേരത്തെ അനുവദിച്ചിരുന്നത്.