09 May 2024 Thursday

ഒറ്റ ദിവസത്തില്‍ ത്രെഡ്‌സില്‍ നിറഞ്ഞത് 9.5 കോടി പോസ്റ്റുകള്‍; ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഒന്നാമത്

ckmnews


ത്രെഡ്‌സ് ആപ്പ് എത്തി ഒരു ദിവസം പിന്നിട്ടപ്പോള്‍ 9.5 കോടി പോസ്റ്റുകളാണ് എത്തിയത്. കൂടാതെ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ ഏറ്റവും മികച്ച ആപ്പായി ത്രെഡ്‌സ് മാറി. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍തന്നെയാണ് ത്രെഡ്‌സിലും എത്തുന്നത്.


നിലവില്‍ നൂറിലധികം രാജ്യങ്ങളില്‍ ത്രെഡ്സ് അവതരിപ്പിച്ചുകഴിഞ്ഞു. മൂന്നൂ കോടിയിലധികം ആളുകള്‍ ത്രെഡ്സ് ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ത്രെഡ്സ് ട്വിറ്ററിന് സമാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്.


ത്രെഡുകള്‍ ട്വിറ്ററില്‍ നിന്ന് ചില വഴികളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ആദ്യം, ഇതിന് ഹാഷ്ടാഗുകളോ ട്രെന്‍ഡിംഗ് പേജോ ഇല്ല. രണ്ടാമതായി, ഇത് വെബ് ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിട്ടില്ല. അഞ്ചു മിനിറ്റില്‍ കൂടാതെയുള്ള വീഡിയോസും ഫോട്ടോസും ലിങ്കുകളും ത്രെഡ്‌സില്‍ ഷെയര്‍ ചെയ്യാന്‍ കഴിയും.


അതേസമയം ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെങ്കില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യണമെന്നതടക്കമുള്ള പോരാമയ്മകള്‍ ഉയര്‍ന്നുവരുന്നുണ്ട്. കൂടാതെ സൈന്‍ അപ്പ് ചെയ്യണമെങ്കില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വേണമെന്നതും ആപ്പിന്റെ പോരായ്മയായി പറയുന്നു.