09 May 2024 Thursday

കയറാന്‍ ആളില്ല; വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നീക്കം

ckmnews

ചില റൂട്ടുകളിലെ ആളുകളുടെ കുറവ് മറികടക്കുന്നതിന് വേണ്ടി ചില ഹ്രസ്വദൂര വന്ദേഭാരത് സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നകാര്യം റെയില്‍വേയുടെ പരിഗണനയില്‍ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പുര്‍, നാഗ്പുര്‍-ബിലാസ്പുര്‍ എന്നീ ചില റൂട്ടുകളില്‍ യാത്രക്കാര്‍ കുറവാണെന്നാണ് റെയില്‍വേയുടെ നിരീക്ഷണം. ഈ സാഹചര്യം മറികടക്കുന്നതിനും യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഇപ്പോള്‍ റെയില്‍വേ ഇങ്ങനെയൊരു നീക്കം നടത്തുന്നത്. 


അതേസമയം ചുരുക്കം ചില റൂട്ടുകളില്‍ മാത്രമാണ് ഇത്തരത്തില്‍ യാത്രക്കാരുടെ അഭാവം എന്നാണ് റെയില്‍വേ പറയുന്നത്. വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്ന മിക്ക റൂട്ടുകളിലും സീറ്റുകള്‍ നിറഞ്ഞു തന്നെയാണ് തീവണ്ടി ഓടുന്നതെന്നും കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടുംസ്ഥാനത്തുള്ളത് എന്നും റെയില്‍വേ വ്യക്തമാക്കി.