09 May 2024 Thursday

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ckmnews


ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ വച്ചാണ് അപകടമുണ്ടായത്. പാണ്ഡവ് നഗറില്‍ നിന്ന് വരികയായിരുന്ന പ്രവീണ്‍ കുമാറിന്റെ കാറില്‍ കണ്ടെയ്നര്‍ ഇടിക്കുകയായിരുന്നു.


ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം. പാണ്ഡവ് നഗറിൽ നിന്ന് മടങ്ങുമ്പോൾ അമിതവേഗതയിൽ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂർണമായി തകര്‍ന്നെങ്കിലും പ്രവീണ്‍ കുമാറും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്മീഷണറിന്റെ വസതിക്കരികിൽ വച്ചായിരുന്നു അപകടം. കണ്ടെയ്‌നർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനു മുൻപും പ്രവീൺ അപകടം പറ്റിയിരുന്നു.