09 May 2024 Thursday

ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തത്; പ്രധാനമന്ത്രി

ckmnews



ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക സിവിൽ കോഡ് നടപ്പാക്കാൻ സുപ്രിം കോടതി നിർദേശിച്ചിട്ടുള്ളതാണ്. മുസ്‌ലിംകളെ പ്രകോപിപ്പിക്കാൻ ഏക സിവിൽ കോഡിൽ ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


പ്രതിപക്ഷ പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുകയാണ്.


പ്രതിപക്ഷ സഖ്യത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. 2024 ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നു എന്നും പാർട്ടികളുടെ പേരെടുത്തുപറഞ്ഞ് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.