09 May 2024 Thursday

ബംഗാളിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു; ലോക്കോപൈലറ്റിനു പരുക്ക്‌

ckmnews

ബംഗാളിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു; ലോക്കോപൈലറ്റിനു പരുക്ക്‌


കൊൽക്കത്ത∙ ബംഗാളിലെ ബങ്കുരയിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. 12 ബോഗികൾ പാളംതെറ്റി. ഒരു ലോക്കോ പൈലറ്റിനു നിസാരമായ പരുക്കേറ്റു. അപകടത്തെ തുടർന്ന് ഖരഗ്പൂർ – ബങ്കുറ – ആദ്ര പാതയിൽ ഗതാഗതം നിർത്തിവച്ചു. 14 ട്രെയിനുകൾ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു.