09 May 2024 Thursday

അമുൽ ഗേളിന്റെ സ്രഷ്ടാവ് സിൽവസ്റ്റർ ഡ കുൻഹ അന്തരിച്ചു

ckmnews


പരസ്യ ഇതിഹാസം സിൽവസ്റ്റർ ഡ കുൻഹ അന്തരിച്ചു. ‘അമുൽ ഗേളിന്റെ’ സ്രഷ്ടാവും പരസ്യ വ്യവസായ രംഗത്തെ അതികായനുമായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച മുംബൈയിൽ വച്ചായിരുന്നു അന്ത്യം. കുൻഹയുടെ വിയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത പറഞ്ഞു.


ജിസിഎംഎംഎഫിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ അമുലിന് വേണ്ടി 1966ലാണ് കുൻഹ ‘അട്ടേർലി ബട്ടേർലി’ എന്ന കാമ്പെയ്‌ൻ ആരംഭിച്ചത്. ഈ പരസ്യത്തിന് വേണ്ടിയാണ് ‘അമുൽ ഗേളിനെ’ സൃഷ്ടിച്ചത്. ലോകം മുഴുവൻ ഏറ്റെടുത്ത ഈ പരസ്യം ഇന്നും തുടരുന്നു.

സിൽവസ്റ്റർ ഡാ കുൻഹയുടെ മകൻ രാഹുൽ ഡ കുൻഹയാണ് ഇപ്പോൾ അച്ഛൻ ആരംഭിച്ച പരസ്യ ഏജൻസിയുടെ ചുക്കാൻ പിടിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സിൽവസ്റ്റർ ഡാ കുൻഹയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.


അമുലിന്റെ ഐക്കോണിക് നേതാവ് വി കുര്യൻ ഈ സർഗാത്മക പ്രതിഭയെക്കുറിച്ച് ഒരിയ്ക്കൽ പറഞ്ഞിരുന്നതായും ജയറാം രമേശ് അനുസ്മരിച്ചു. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയനും ട്വിറ്ററിൽ അനുശോചന സന്ദേശം പങ്കുവച്ചു. സിൽവസ്റ്റർ ഡ കുൻഹയെ പരസ്യരംഗത്തെ ഇതിഹാസമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.