09 May 2024 Thursday

വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ വധുവിന്റെ കുടുംബം മരത്തിൽ കെട്ടിയിട്ടു

ckmnews


വിവാഹച്ചടങ്ങിനെത്തിയ വരനെ വധുവിൻറെ വീട്ടുകാർ മരത്തിൽ കെട്ടിയിട്ടു. വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വധുവിൻറെ വീട്ടുകാരിൽ നിന്ന ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ ഹരഖ്പൂർ ഗ്രാമത്തിലാണ് സംഭവം.


വിവാഹച്ചടങ്ങിനെത്തിയ അമര്‍ജീതിന്‍റെ സുഹൃത്തുക്കള്‍ അപമര്യാദയായി പെരുമാറിയതോടെയാണ് സംഘർഷത്തിനു വഴിയൊരുക്കിയത്. വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന ‘ജയ് മാല’ ചടങ്ങിന് തൊട്ടുമുന്‍പാണ് സ്ത്രീധനം വേണമെന്ന ആവശ്യം അമര്‍ജീത് വര്‍മ ഉന്നയിച്ചത്. എന്നാൽ വരന്റെ ഈ ആവശ്യം കേട്ട് കുറച്ച് സാവകാശം വധുവിന്റെ കുടുംബം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് കേൾക്കാൻ വരൻ കൂട്ടാക്കിയില്ല.തുടർന്ന് വധുവിന്‍റ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വരനും സംഘവും വഴങ്ങിയില്ല. ഇതോടെയാണ് വരനെയും വീട്ടുകാരെയും വധുവിന്റെ കുടുംബം ബന്ദിയാക്കിയത്.


വരനെ മണിക്കൂറുകളോളം തടവിലാക്കി മരത്തിൽ കെട്ടിയിട്ടു. പിന്നീട് മാന്ധാട്ട പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് സ്ഥലത്തെത്തിയാണ് വരനെ മോചിപ്പിച്ചത്.