09 May 2024 Thursday

മണിപ്പൂരില്‍ വനിതാ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് തീയിട്ടു

ckmnews

മണിപ്പൂരില്‍ വനിതാ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് തീയിട്ടു


സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കുക്കി ഗോത്രവിഭാഗത്തില്‍പെട്ട വനിതാമന്ത്രിയുടെ ഒൗദ്യോഗികവസതിക്ക് തീയിട്ടു.  മെയ്തെയ് ആള്‍ക്കൂട്ടമാണ് സംഘടിച്ചെത്തി തീയിട്ടത്. കുക്കി ഭൂരിപക്ഷ ഗ്രാമങ്ങളില്‍ മെയ്തി വിഭാഗം നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.വെടിയുതിര്‍ത്തും വീടുകള്‍ക്ക് തീവച്ചുമായിരുന്നു മെയ്തി ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഖമെന്‍ലോക് മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. മണിപ്പൂര്‍ ശാന്തമാകുന്നുവെന്ന കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ അവകാശവാദങ്ങള്‍ക്കിടെയാണ് പുതിയ അക്രമസംഭവങ്ങള്‍. ഇതിനിടെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എം.പിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും അടങ്ങുന്ന കോണ്‍ഗ്രസ് പ്രതിനിധി സംഘം മണിപ്പൂരിലെത്തി.