09 May 2024 Thursday

കർണാടകയിലെ സ്ത്രീകൾക്ക് ഇന്നു മുതൽ സൗജന്യ ബസ് യാത്ര

ckmnews

കർണാടകയിലെ സ്ത്രീകൾക്ക് ഇന്നു മുതൽ സൗജന്യ ബസ്  യാത്ര


ബെംഗളൂരു:കർണാടകയിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ സൗകര്യമൊരുക്കി കോൺഗ്രസ് സർക്കാർ. കോൺഗ്രസ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ശക്തി’ പദ്ധതിയിലൂടെയാണ് സൗജന്യ ബസ് യാത്ര ഒരുക്കുന്നത്.


പദ്ധതിയനുസരിച്ച് കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യൂ.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ സംസ്ഥാനത്തിനകത്ത് ഓടുന്ന സിറ്റി, ഓർഡിനറി, എക്‌സ്പ്രസ് ബസുകളിലാണ് ആനുകൂല്യം ലഭിക്കും. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ കർണാടകയുടെ അതിർത്തിവരെ യാത്ര ചെയ്യാം. അതിർത്തി സംസ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും ഈ പദ്ധതി വഴി സൗജന്യമായി യാത്ര നടത്താനാവും. ഇതിനുശേഷം യാത്ര നടത്താൻ പണം നൽകണം.ആദ്യത്തെ മൂന്നുമാസം കേന്ദ്ര-സംസ്ഥാന സർക്കാർ തിരിച്ചറിയൽ രേഖ കണ്ടക്ടറെ കാണിച്ചാൽ മതി. കണ്ടക്ടർ പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് നൽകും. മൂന്നു മാസത്തിന് ശേഷം യാത്രക്ക് ശക്തി സ്മാർട് കാർഡുകൾ നിർബന്ധമാണ്. സർക്കാരിന്റെ സേവ സിന്ധു പോർട്ടർ, കർണാടക വൺ വെബ്‌സൈറ്റ്, ബാംഗ്ലൂർ വൺ പോർട്ടൽ എന്നിവയിലൂടെ സ്മാർട്ട് കാർഡിനായി അപേക്ഷിക്കാം