08 May 2024 Wednesday

സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

ckmnews

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ പേര് അംഗീകരിച്ച് ഹൈക്കമാൻഡ്. നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തി. നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാനം ഉണ്ടാകും.


ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖ്‌വീന്ദറിനുണ്ടെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. ഇതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 40ൽ നിന്നും 43 ആയി ഉയർന്നു. മുഴുവൻ എം.എൽ.എമരാുടെയും പിന്തുണയുണ്ടായത് കൊണ്ട് തന്നെ സുഖ്‌വീന്ദറിനെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തെരഞ്ഞെടുക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.


ഇതിനിടെ ഹിമാചൽ പ്രദേശിലൂടെ പാർട്ടി പുനരുജ്ജീവനം ആരംഭിച്ചുവെന്നും ഹൈക്കമാൻഡ് ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയാകുമെന്നും സുഖ്‌വീന്ദർ സിങ് സുഖു പറഞ്ഞു.