26 April 2024 Friday

കോവിഡ് 19 - സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റി

ckmnews

ന്യൂഡൽഹി ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി. എല്ലാ പരീക്ഷകളും മാറ്റണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ചതിനെ തുടർന്നാണ് അടിയന്തര തീരുമാനം. ഈമാസം 31നുശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണു നിര്‍േദശം. യുജിസി, എഐസിടിഇ, ജെഇഇ മെയിൻ തുടങ്ങിയ പരീക്ഷകളും മാറ്റി.


അതേസമയം, നിലവിൽ കേരളത്തിൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകളിൽ ആശയക്കുഴപ്പമുണ്ട്. തിയറി, പ്രാക്ടിക്കൽ ഉൾപ്പെടെ ആരോഗ്യ സർവകലാശാല മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.