08 May 2024 Wednesday

തമിഴ് യുവനടി ദീപ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് സഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍

ckmnews

തമിഴ് യുവനടി ദീപ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍


നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് സഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍


ചെന്നൈ: തമിഴിലെ അറിയപ്പെടുന്ന യുവനടി ദീപ ഫ്ലാറ്റില്‍ മരിച്ച നിലയില്‍. ഇന്നലെ ഉച്ചയോടെയാണ് യുവതിയെ ചെന്നൈയിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെ മുറിയില്‍ ദുപ്പട്ട കൊണ്ട് തൂങ്ങി മരിച്ച നിലയിലാണ് ദീപയെ കണ്ടെത്തിയത്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് കുടുംബാംഗങ്ങള്‍ ദീപയുടെ സുഹൃത്തിനെ വിവരം അറിയിച്ചത്. സുഹൃത്ത് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ദീപ വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് മാറി ഒറ്റയ്ക്കാണ് അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. അടുത്തകാലത്തായി ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് സൂചന. പ്രണയ പരാജയത്തെ തുടര്‍ന്നാകാം ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നു. 


ദീപയുടെ അച്ഛനും അമ്മയും വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു.ആത്മഹത്യ ചെയ്യുന്നതിനുമുമ്ബ് ദീപ ആത്മഹത്യകുറിപ്പ് എഴുതിയിരുന്നതായി പറയപ്പെടുന്നു, അത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


അതേസമയം ആന്ധ്രയിലുള്ള ബന്ധുക്കള്‍ ചെന്നൈയിലെത്തിയ ശേഷം ദീപയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും.ദീപയുടെ സെല്‍ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. ദീപയുടെ മരണകാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


29 കാരിയായ ദീപ ഇതിനോടകം നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രതിഭാധനയായ യുവനടി ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് തമിഴ് സിനിമാലോകം കേട്ടത്. നടിയുടെ മരണത്തില്‍ അന്യഭാഷാ സിനിമകളില്‍ നിന്നുള്ളവരും അനുശോചനം രേഖപ്പെടുത്തി.ചെന്നൈ വിരുഗമ്ബാക്കത്തുള്ള സ്വകാര്യ ഫ്ളാറ്റിലാണ് ദീപ താമസിച്ചിരുന്നത്. വിരുഗമ്ബാക്കത്തെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ ദീപ തനിച്ചാണ് താമസിച്ചിരുന്നതെന്നാണ് വിവരം. 


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുക അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056