08 May 2024 Wednesday

'കൂടെ ആരുമില്ലെങ്കിലും മോദി സർക്കാറിനെതിരെ ഒറ്റയ്ക്ക് പോരാടും'; നേതൃപ്രതിസന്ധിക്കിടെ രാഹുൽ ​ഗാന്ധി

ckmnews

ദില്ലി: കൂടെ ആരുമില്ലെങ്കിലും മോദി സർക്കാറിനെതിരെ ഒറ്റയ്ക്ക് പോരാടുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും പാർട്ടിയേൽപ്പിച്ച സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ രാഹുൽ ​ഗാന്ധിയുടെ പ്രസ്താവന. ആരും കൂടെയില്ലെങ്കിലും മോദി സർക്കാരിനെതിരെ ഒറ്റയ്ക്ക് പോരാടാൻ തയ്യാറാണെന്ന്  ഭാരത് ജോ‍ഡോ യാത്രക്ക് മുന്നോടിയായി കോൺ​ഗ്രസ് സംഘടിപ്പിച്ച കോൺക്ലേവിൽ രാഹുൽ ​ഗാന്ധി വ്യക്തമാക്കി. പാർട്ടിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. 150-ലധികം സിവിൽ സൊസൈറ്റി സംഘടനകളും പ്രസ്ഥാനങ്ങളും പ്രൊഫഷണലുകളും യൂണിയനുകളും പങ്കെടുത്ത ‘ഭാരത് ജോഡോ യാത്ര’ രാഹുൽ ഗാന്ധി സെപ്തംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കും. 3500 കിലോമീറ്റർ മാർച്ചിന് രാഹുൽ ​ഗാന്ധി പൗരപ്രമുഖരുടെ പിന്തുണ തേടി.