08 May 2024 Wednesday

അല്ലു അര്‍ജുൻ ചിത്രം 'പുഷ്‍പ' 17ന്:ചങ്ങരംകുളം മാർസ് സിനിമാസിൽ ഫാൻസ് ഷോ വെള്ളിയാഴ്ച കാലത്ത് 6.15ന്

ckmnews



ചങ്ങരംകുളം:അല്ലു അര്‍ജുൻ ചിത്രമായ 'പുഷ്‍പ' ഡിസംബർ 17ന് തീയറ്ററുകളിലെത്തും.ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിനായി മലയാളികളും കാത്തിരിക്കുകയാണ്.കേരളത്തിലെ മികച്ച തീയറ്ററുകളിൽ ഒന്നായ ചങ്ങരംകുളം മാർസ് സിനിമാസിൽ വെള്ളിയാഴ്ച കാലത്ത് 6.15 ന് ഫാൻസ് ഷോ നടക്കും.ആരാധകർ ടിക്കറ്റുകൾ വിൽപന തുടങ്ങി കഴിഞ്ഞു.അതിനിടയില്‍ അല്ലു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് എതിരെ കേസെടുത്തുവെന്ന വാര്‍ത്തകളും പുറത്തുവരുന്നു.കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രൊമോഷൻ ഷോ നടത്തിയതിനാണ് കേസ്. 5000 പേർക്ക് അനുമതി നൽകിയിരുന്നിടത്ത് 15000 പേരെ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസാണ് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‍സിനെതിരെ കേസെടുത്തത്.തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യപ്പെടുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുക.മൈത്രി മൂവി മേക്കേഴ്‍സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. 'പുഷ്‍പ' എന്ന ചിത്രത്തിലെ ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ മലയാള ഗാനം ആലപിച്ചത്.  'ഓ ചൊല്ലുന്നോ മാമ' എന്ന ഗാനം വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.സിജു തുറവൂരിന്‍റെ വരികള്‍ക്ക് ദേവി ശ്രീ പ്രസാദ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് രശ്‍മിക മന്ദാനയാണ്. ഛായാഗ്രഹണം മിറോസ്ലാവ് ക്യൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്.

*ഫാൻസ് ഷോ ബുക്കിങ്👇*

*☎️9946268708*

*☎️9567575003*