27 April 2024 Saturday

ചത്തീസ്ഗഡിലേക്കുള്ള അതിഥി തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്‍കി

ckmnews

ചത്തീസ്ഗഡിലേക്കുള്ള അതിഥി തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്‍കി


എടപ്പാള്‍:ചത്തീസ്ഗഡിലേക്കുള്ള അതിഥി തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്‍കി.ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പൊന്നാനി താലൂക്കിലെ 175 ഓളം വരുന്ന തൊഴിലാളികളാണ്   കഴിഞ്ഞ ദിവസം ജന്മനാട്ടിലേക്ക് യാത്ര തിരിച്ചത്.കാളാച്ചാലില്‍ നിന്ന് പൊന്നാനി ഡിപ്പോയിലെ നാല് കെഎസ്ആര്‍ടിസിയിലാണ് അതിഥി തൊഴിലാളികള്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്.റവന്യൂ വകുപ്പിന്റെയും തഹസില്‍ദാറുടെയും നേതൃത്വത്തില്‍ നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്‍കി