08 May 2024 Wednesday

പൊണ്ണത്തടിയ'നെന്ന് കുട്ടിക്കാലത്ത് പരിഹാസമേറ്റു; ഇന്ന് രാജ്യത്തിന്റെ അഭിമാനം

ckmnews

വണ്ണമുള്ളതിന്റെ പേരിൽ കുട്ടിക്കാലത്ത് പരിഹസിക്കപ്പെട്ട നീരജ് ചോപ്രയുടെ സ്വർണ മെഡൽ നേട്ടത്തിലേക്കുള്ള വിജയ കഥ അവിശ്വസനീയമാണെന്ന് നീരജിന്റെ കുടുംബം മനോരമ ന്യൂസിനോട്. മകന്റെ നേട്ടത്തിൽ രാജ്യത്തോടൊപ്പം അഭിമാനിക്കുന്നുവെന്നും അച്ഛൻ സതീഷ് കുമാർ പറഞ്ഞു. നീരജിന്റെ നേട്ടത്തിൽ ഹരിയാനയിലെ ഖന്ദേര ഗ്രാമം ആഘോഷ തിമിർപ്പിലാണ്.


ടോക്യോ ഒളിംപിക്സിൽ ജാവലിൻ ത്രോ എറിഞ്ഞ് നീരജ് ചോപ്ര ചരിത്രത്തിലെക്ക് ഓടിക്കയറിയപ്പോൾ ഹരിയാനയിലെ പാനിപത്തിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള നീരജിന്റെ  കുടുംബവും ഒപ്പം ഗ്രാമവും ആഹ്ലാദത്തിലാണ്.


13 ആം വയസിൽ 80 കിലോ ഉണ്ടായിരുന്ന നീരജ് പരിഹാസങ്ങൾ നേരിട്ടപ്പോഴും നേട്ടങ്ങൾ സ്വന്തമാക്കിയതിനു പിന്നിലെ കഥ അച്ഛൻ സതീഷ് കുമാർ പറയും. അമ്മ സരോജ് ദേവിയുടെയും  സഹോദരിമാരായ സംഗീത,സരിത എന്നിവരുടെ കരുതലുമായതോടെടെ പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ നീരജിന് കഴിഞ്ഞു. ഗുസ്തി താരങ്ങൾ മാത്രം ഉയർന്നു വന്നിരുന്ന സ്ഥലത്ത് നിന്ന് ഒരു അത്‌ലീറ്റും ഉണ്ടായതിന്റെ അഭിമാനത്തിലാണ് ഖാന്ദ്ര ഗ്രാമവും.