04 July 2024 Thursday

15 വർഷം മുൻപ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടെന്ന് സൂചന ഭർത്താവിന്റെ 5 സുഹൃത്തുക്കൾ പിടിയിൽ'സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന

ckmnews

15 വർഷം മുൻപ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടെന്ന് സൂചന


ഭർത്താവിന്റെ 5 സുഹൃത്തുക്കൾ പിടിയിൽ'സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന


ആലപ്പുഴ ∙ മാവേലിക്കര മാന്നാറിൽ 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് മറവുചെയ്തതെന്ന സൂചനയെത്തുടർന്ന് ഭർത്താവ് ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശിയായ കല എന്ന യുവതിയാണ് മരിച്ചത്. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കലയെ മാന്നാർ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കൊന്ന് കുഴിച്ചിട്ടെന്നാണ് സൂചന. പൊലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കും.